തിരുവനന്തപുരം: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. തിരുവനന്തപുരം മലയന്‍കീഴ് പൊറ്റയില്‍ സ്വദേശി രാജേന്ദ്രന്‍(63) ആണ് മരിച്ചത്. കഴിഞ്ഞ നാലാം തീയതി മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് രാജേന്ദ്രനെ മകന്‍ രാജേഷ് മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രന്‍ അന്ന് മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. രാജേന്ദ്രനെ മര്‍ദിച്ച് കൊലപ്പെടുത്തിയ മകന്‍ രാജേഷ് പൊലീസ് കസ്റ്റഡയിലാണ്.