വനിതാ സൗഹൃദ തീയേറ്റർ – ഏരീസ് പ്ലെക്സ് :വനിതകൾക്കായി പ്രത്യേക സൗകര്യങ്ങൾ

Thiruvananthapuram

തിരുവനന്തപുരം : ഏരീസ് പ്ലെക്സ് തിയേറ്ററിൽ അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി തീയറ്റർ കോംപ്ലക്സിൽ വനിതകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു . മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടി ബ്രസ്റ്റ് ഫീഡിങ് റൂമും , സാനിറ്ററി നാപ്കിൻ വെൻഡിങ് മിഷ്യൻ തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യഘട്ടം നടപ്പിലാക്കുന്നത്. സ്ത്രീശാക്തീകരണത്തിനും വനിതാ സൗഹൃദ പദ്ധതികൾക്കും എന്നും മുൻതൂക്കം നൽകുന്ന സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്.വനിതാ സൗഹൃദ തീയേറ്റർ എന്ന പേരും ഏരിസ് പ്ലെക്സിന് ഇതോടെ സ്വന്തമാകും. ഹോളിവുഡ് സംവിധായകനും, പ്രമുഖ വ്യവസായിയുമായ സർ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് തിയേറ്റർ .

വനിതകളുടെ ഉന്നമനത്തിനു വേണ്ടി ഏരീസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികളാണ് ഇതിനോടകം തന്നെ നടപ്പിലാക്കിയിരിക്കുന്നത് എന്നും, സ്ത്രീ ശാക്തീകരണവും വനിതാ സൗഹൃദ പദ്ധതികളും ഏരീസിന്റെ പ്രധാന നയമാണെന്നും
സ്ഥാപക ചെയർമാൻ സർ. സോഹൻ റോയ് പറഞ്ഞു.

ശിശു സംരക്ഷണ അവധി, ആർത്തവ അവധി, വനിതാ കേന്ദ്രീകൃതമായ ഓഫീസുകൾ, സ്ത്രീധനം – ലിംഗ വിവേചനം എന്നിവയ്ക്കെതിരെ ഉള്ള ശക്തമായ നയങ്ങൾ , വനിതാ സ്റ്റാർട്ടപ്പുകൾക്ക് വേണ്ടിയുള്ള സഹായം എന്നിവ ഏരീസ് ഗ്രൂപ്പിന്റെ വനിതാ സൗഹൃദ പദ്ധതികളിൽ ചിലതാണ് .

ഒട്ടനവധി അംഗീകാരങ്ങൾക്ക് ഈ തീയേറ്റർ മുൻപും അർഹമായിട്ടുണ്ട് . ബാഹുബലി എന്ന സിനിമയ്ക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് ഏരീസ് പ്ലെക്സിൽ നിന്നായിരുന്നു. വലിയ ബഡ്ജറ്റിലുള്ള സിനിമകളുടെ സൗന്ദര്യം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ആസ്വദിക്കാൻ ഒട്ടനവധി ചലച്ചിത്ര ആസ്വാദകർ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടെ എത്തുന്നുണ്ട് .
‘മരയ്ക്കാർ ‘ എന്ന മോഹൻലാൽ ചിത്രത്തിന് ഏറ്റവും കൂടുതൽ ഷോകൾ ലഭിച്ചതും ഏരിസ് പ്ലെക്സിൽ തന്നെ ആയിരുന്നു. രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ കേരളയിൽ മികച്ച ശബ്ദ – ദൃശ്യ സൗകര്യങ്ങൾ ഒരുക്കി നൽകിയ തീയേറ്ററിനുള്ള അംഗീകാരവും ഏരീസ് പ്ലെക്സിനാണ് ലഭിക്കാറുള്ളത്.