തിരുവനന്തപുരം: രാജ്യത്ത് വർഗീയത മുതൽക്കൂട്ടായി ജനങ്ങളെ വിഭജിച്ച് ഭരിക്കുന്ന മോദി സർക്കാരിനെതിരെയുള്ള താക്കീതുമായി ആർ ജെ ഡിയുടെ നേതൃത്വത്തിലുള്ള ബീഹാറിൽ ഗാന്ധി പാർക്കിൽ നടന്ന പ്രതിപക്ഷ ഐക്യ ജനമുന്നേറ്റ റാലിയിലെ ജനലക്ഷങ്ങളുടെ പങ്കാളിത്തം പ്രതിപക്ഷത്തിന് മുന്നേറ്റത്തിന് തുടക്കമായതായി രാഷ്ട്രീയ ജനതാദൾ സംസ്ഥാന അധ്യക്ഷൻ എം ശ്രേയാംസ് കുമാർ പ്രസ്താവിച്ചു.
മോദി ഗ്യാരണ്ടി എന്നാൽ ജനാധിപത്യം ഇല്ലാതാക്കാനുള്ള ഗ്യാരണ്ടി
സമ്പദ്ഘടന ഇല്ലാതാക്കാനുള്ള ഗ്യാരണ്ടി
മതേതരത്വം ഇല്ലാതാക്കാനുള്ള ഗ്യാരണ്ടി
രാജ്യത്തെ വിഘടിപ്പിക്കാൻ ഉള്ള ഗ്യാരണ്ടി എന്നിങ്ങനെയാണെന്ന് ആർ ജെ ഡി അധ്യക്ഷൻ മോദി ഗ്യാരണ്ടിയെ കുറിച്ച് പരിഹസിച്ചു.
തിരുവനന്തപുരത്ത് ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ നീല ലോഹിതദാസ് നാടാരും സഹപ്രവർത്തകരും ആർജെഡിയിൽ ചേരുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം വി ശ്രേയാംസ് കുമാർ
യോഗത്തിൽ ഡോനീല ലോഹിതദാസ് നാടാർ, ആർജെഡി സംസ്ഥാന സെക്രട്ടറി ജനറൽ ഡോ വർഗീസ് ജോർജ്, ആർ ജെ ഡി ജില്ലാ പ്രസിഡണ്ട് മലയിൻകീഴ് ചന്ദ്രൻ, ജമീല പ്രകാശൻ, കൊച്ചിറ മോഹനൻ നായർ, അഡ്വ ബെന്നി കുര്യൻ, സണ്ണി തോമസ്, നൗഷാദ് തോട്ടുകര തുടങ്ങി പ്രമുഖർ സംസാരിച്ചു.