തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്കായി 15 വീട് വെച്ച് കൊടുക്കുവാൻ വ്യാപാരി വ്യവസായി സമിതി സ്വരൂപിച്ച തുകയുടെ ആദ്യ ഗഡുവായ ഒരു കോടി 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി.
സമിതിയുടെ കാറ്റഗറി സംഘടനയായ മൊബൈൽ ഫോൺ വ്യാപാരി സമിതി 450 മൊബൈൽ ഫോണും, പവർബാങ്കുകളും റവന്യൂ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ ഭരണകൂടത്തിന് കൈമാറി.
മരവ്യാപാര സമിതി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിലേക്ക് ആയിരം കട്ടിലുകൾ നിർമിച്ചു നൽകുന്നതാണ്.