കല്പറ്റ: വയനാട് മെഡിക്കല്‍ കോളെജ് മടക്കിമലയില്‍ തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ മെഡിക്കല്‍ കോളെജ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനപ്രതിനിധികളുടെ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. കല്പറ്റയില്‍ ചേര്‍ന്ന കര്‍മ്മസമിതി യോഗത്തിലാണ് തീരുമാനം.
കാര്‍ഷിക വിളകളുടെ വിളവെടുപ്പ് കാരണം ഇടക്കാലത്ത് നിര്‍ത്തിവെച്ച സമരമാണ് വീണ്ടും ശക്തമാക്കാന്‍ മെഡിക്കല്‍ കോളെജ് കര്‍മ്മസമിതി തീരുമാനിച്ചത്. ചികിത്സ കിട്ടാതെയുള്ള മരണങ്ങള്‍ തുടര്‍ക്കഥയായിട്ടും സര്‍ക്കാര്‍ വയനാടിനോട് അവഗണന കാട്ടുകയാണ്. വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവന ചെയ്ത മടക്കി മലഭൂമയില്‍ നിര്‍മ്മിക്കണമെന്ന് കണ്‍വെന്‍ഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
യോഗം ചെയര്‍മാന്‍ ഇ പി ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. റ്റി യു ബാബു അധ്യക്ഷത വഹിച്ചു. വി പി അബ്ദുള്‍ ഷുക്കുര്‍, എം ബഷീര്‍, സുലോചന രാമകൃഷ്ണന്‍, സി പി അഷറഫ്, വി എസ് ബെന്നി, റ്റി ജെ ബാബുരാജ്, അഷറഫ് പുലാടന്‍, അബ്ദുള്‍ ഖാദര്‍ മടക്കിമല, എടത്തില്‍ അബ്ദുള്‍ റഹിമാന്‍, ജോര്‍ജ്ജ് പൊടിപാറ, വിനോദ് മടക്കിമല, റിയാസ് കാക്കവയല്‍, പി കുഞ്ഞാലി, റ്റി കെ നാസര്‍, പി പി ജോസ്, പി എന്‍ സുരേന്ദ്രന്‍, ഖാലിദ് പനമരം, ഈശ്വരന്‍മാടവന എന്നിവര്‍ സംസാരിച്ചു.