കോഴിക്കോട്: കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയെടുത്ത പതിനാലുകാരന്റെ മൃചദേഹം കണ്ടെത്തി. എലത്തൂര്‍ ചെട്ടികുളത്ത് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചെട്ടികുളം സ്വദേശി ശ്രീദേവ് (14 ) ആണ് മരിച്ചത്.
ഇന്നലെയാണ് കുട്ടിയെ കാണാതായത്. കോസ്റ്റല്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ് ശ്രീദേവിന്റെ മൃതദേഹം കണ്ടെത്തിയത്.