വർണ്ണാഭമായി ജില്ലാ നിയമ സേവന അതോറിറ്റിയുടെ വനിത ദിനാഘോഷം

Thiruvananthapuram

തിരുവനന്തപുരം; വനിതകളും സമൂഹത്തിൽ തുല്യരാണെന്ന് ഉറപ്പു വരുത്തി കൊണ്ട് ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ വർണഭമായി വനിത ദിനാഘോഷം ആചാരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി മാനവീയം മുതൽ അയ്യങ്കാളി ഹാൾ വരെ നടന്ന കൂട്ട നടത്തം മന്ത്രി വീണ ജോർജും ജില്ല ജഡ്ജ് ആജ് സുദർശനനും ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടർന്ന് മന്ത്രിയും ജില്ലാ ജഡ്ജ്,സബ് ജഡ്ജും, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയുമായ എസ് ഷംനാദ് റേഞ്ച് ഡി ഐ ജി നിഷാന്തിനി ഐ പി എസ്, റൂറൽ എസ് പി കിരൺ നാരായണൻ ഐ പി എസ്, ഭിന്ന ശേഷി വികസന കോർപറേഷൻ ചെയർപേഴ്സൺ ജയ ഡാലി, സി. ഡബ്ളിയു സി ചെയർപേഴ്സൺ ഷാനിബ ബീവി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റുമാരായ സൂസൻ സോണറ്റ്, രവിത കെ ജി, സിൻസി ജേക്കബ്, പേരൂർക്കട മാനസിക രോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ സരിത, തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് അയ്യങ്കാളി ഹാളിൽ നടന്ന ദിനാചരണം ജില്ലാ ജഡ്ജ് ആജ് സുദർശനൻ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ജസ്റ്റിസ് ലക്ഷ്മിക്കുട്ടി, പരപ്പിയമ്മ, ശകുന്തള ദേവി (സീനിയർ അഭിഭാഷക), ആഷ്‌ല റാണി (പാലിയം ഇന്ത്യ), കുമാരി ഫാത്തിമ അന്ഷി എന്നിവരെ ആദരിച്ചു. തുടർന്ന് ക്വിസ് പരിപാടി,നിയമ ബോധവൽക്കരണ ക്ലാസുകൾ, കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു..