കൽപ്പറ്റ: ജാതി സെൻസസ് നടത്തുക, അധികാര പ്രാതിനിധ്യം ഉറപ്പുവരുത്തുക’ കാമ്പയിൻ്റെ ഭാഗമായി മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) സംഘടിപ്പിക്കുന്ന മുസ്ലിം സംഘടന പ്രതിനിധികളുടെ സംഗമം മാർച്ച് 9ന് ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കൽപ്പറ്റയിലെ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടക്കും.
മുസ്ലിം ലീഗ്, സമസ്ത ( ഇ കെ, എ പി വിഭാഗങ്ങൾ), മുജാഹിദ്( കെ എൻ എം, മർകസുദ്ദഅ് വ, വിസ്ഡം ) , ജമാഅത്തെ ഇസ്ലാമി, എം.ഇ.എസ്, എം എസ് എസ്, തുടങ്ങിയ സംഘടനകളുടെ ജില്ലാ നേതാക്കൾക്ക് പുറമെ വയനാട്ടിലെ പ്രമുഖ മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും സാംസ്കാരിക പ്രമുഖരും യോഗത്തിൽ സംബന്ധിക്കും. മെക്ക സംസ്ഥാന പ്രസിഡണ്ടും മുൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുമായ ഡോ. പി നസീർ സംഗമം ഉദ്ഘാടനം ചെയ്യും.