ആക്റ്റ് വയനാട് വാര്‍ഷിക പൊതുയോഗവും യാത്രയയപ്പും സംഘടിപ്പിച്ചു

Wayanad

കല്പറ്റ: വയനാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി കൊമേഴ്‌സ് അധ്യാപകരുടെ കൂട്ടായ്മയായ ആക്റ്റിന്റെ (അസോസിയേഷന്‍ ഓഫ് കോമേഴ്‌സ് ടീച്ചേഴ്‌സ്) വാര്‍ഷിക പൊതുയോഗവും സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകനായ എന്‍ ജെ ജെയിംസിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

കല്‍പ്പറ്റ കേയെം ഹോളിഡേയ്‌സ് ഹാളില്‍ നടന്ന യോഗം ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ ഷിവി എം കെ ഉദ്ഘാടനം ചെയ്തു. ആക്റ്റ് ജില്ലാ പ്രസിഡണ്ട് കെ എന്‍ ഇന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ കോഡിനേറ്റര്‍ അനില്‍കുമാര്‍. വി സിസിലി ടീച്ചര്‍, മാത്യു എം എ എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി മുഹമ്മദ് ഇസ്മയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ലിയോ ദേവസ്യ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ചടങ്ങില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പയ്യമ്പിള്ളി സെന്റ് കാതറിന്‍സ് ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപകനായ എന്‍ ജെ ജെയിംസിനെയും കൊമേഴ്‌സ് ഫോറം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ പി കെ ദിനേശനെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. മുഹമ്മദ് ഇസ്മായില്‍ സ്വാഗതവും വിനേഷ് പി ആര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ എന്‍ ഇന്ദ്രന്‍ (പ്രസിഡണ്ട്), മുഹമ്മദ് ഇസ്മയില്‍ (സെക്രട്ടറി), ലിയോ ദേവസ്യ (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു