കോട്ടയം: ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാം റീല്‍സ്, നൃത്ത മത്സരവുമായി ഏറ്റുമാനൂര്‍ പാറോച്ചിലിലെ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്. ഡാന്‍സ് കോമ്പറ്റീഷനും, ഇന്‍സ്റ്റാ റീല്‍ മത്സരവുമാണ് ഉദ്ഘാടന ദിവസത്തിലേയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഈ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ഉദ്ഘാടന ദിവസം തന്നെ സമ്മാനങ്ങള്‍ നല്‍കുകയും, വിജയിക്കുന്നവര്‍ക്ക് സ്വാസികയ്‌ക്കൊപ്പം വേദി പങ്കിടുന്നതിനുള്ള അവസരവും ഒരുക്കും. കോട്ടയത്തെ കലാകാരന്മാരായ യുവതി യുവാക്കള്‍ക്കാണ് ആഘോഷത്തോടെ പരിപാടികളുടെ ഭാഗമായി വേദിയൊരുങ്ങുന്നത്. ഏപ്രില്‍ അഞ്ച് ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുക. നടി സ്വാസികയും, നടന്‍ പ്രശാന്തും പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍ വാസവന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
റീല്‍ മത്സരങ്ങളുടെ നിബന്ധനകള്‍ ഇങ്ങനെ: സിനിമകളിലെ ഫുഡുമായി ബന്ധപ്പെട്ട് കണ്ടന്റുകള്‍ ഉള്‍പ്പെടുത്തിയവയാകണം റീല്‍സുകള്‍. വീഡിയോകള്‍ അറുപത് സെക്കന്‍ഡിലധികം കൂടരുത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു പ്രായപരിധിയില്ല. വ്യക്തികള്‍ക്കും, മൂന്നു പേരില്‍ അധികമില്ലാത്ത ഗ്രൂപ്പുകള്‍ക്കും റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാം. വ്യക്തികളുടെ പബ്ലിക്ക് അക്കൗണ്ടുകളില്‍ പ്രസിദ്ധീകരിക്കുന്ന റീല്‍സുകള്‍ @hangoutstreetfoodhub എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ ടാഗ് ചെയ്യാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബിന്റെ ഇന്‍സ്റ്റഗ്രാം പേജ് നിര്‍ബന്ധമായും ഫോളോ ചെയ്യണം. മത്സരത്തിലെ വിജയികളെ ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന ഉത്ഘാടന വേദിയില്‍ പ്രഖ്യാപിക്കും.
ഡാന്‍സ് കോമ്പറ്റീഷന്‍ നിബന്ധനകള്‍. രണ്ടോ മൂന്നോ മിറ്റില്‍ തീരുന്ന നൃത്ത വീഡിയോകള്‍ പരിഗണിക്കും. സമയം കൂടിയാല്‍ നെഗറ്റീവ് പോയിന്റ്‌സായി പരിഗണിക്കും. പങ്കെടുക്കുന്നവര്‍ ഇതിനായുള്ള പാട്ട് പെന്‍െ്രെഡവിലാക്കി വേണം എത്തിക്കാന്‍. ഡാന്‍സിന്റെ കോസ്റ്റിയൂമും, വൈറല്‍ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാകും ജഡ്ജ് ചെയ്യപ്പെടുക. തീപ്പെട്ടിയോ, മെഴുകുതിരിയോ അപകടകരമായ വസ്തുക്കളോ നൃത്തത്തിന്റെ ഭാഗമായി സ്‌റ്റേജില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല. പാട്ട് സിലക്ട് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിസിപ്പന്‍സിന്റെ കയ്യിലാണ്. വിധി കര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.