മൂന്നാനി ഗാന്ധിസ്‌ക്വയറില്‍ വൈദ്യുതി ലഭ്യമാക്കി

Kottayam

പാലാ: മൂന്നാനി ഗാന്ധിസ്‌ക്വയറില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചു. ഈ മേഖലയില്‍ വഴിവിളക്കുകള്‍ നേരത്തെ ഇല്ലായിരുന്നു. ഇതു മുതലെടുത്ത് ശുചിമുറി മാലിന്യം വരെ ഇവിടെ വ്യാപകമായി നിക്ഷേപിച്ചിരുന്നു. ഗാന്ധി സ്‌ക്വയര്‍ സ്ഥാപിച്ചതിനെത്തുടര്‍ന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പ്രത്യേകം പോസ്റ്റ് സ്ഥാപിച്ച് ഫൗണ്ടേഷന്റെ ചിലവില്‍ വൈദ്യുതി കണക്ഷന്‍ എടുക്കുകയായിരുന്നു. ഇതിനുള്ള അനുമതി നഗരസഭ ലഭ്യമാക്കുകയും ചെയ്തു. മഹാത്മാഗാന്ധി പ്രതിമയുടെയും ഗാന്ധിസ്‌ക്വയറിന്റെയും പരിപാല ചുമതല മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ നിര്‍വ്വഹിക്കുന്ന സാഹചര്യത്തിലാണ് ഫൗണ്ടേഷന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ ഫൗണ്ടേഷന്റെ പേരില്‍ ലഭ്യമാക്കിയതെന്ന് ചെയര്‍മാന്‍ എബി ജെ ജോസ് പറഞ്ഞു. നാല്‍പതിനായിരം രൂപ ചെലവിലാണ് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയത്. വൈദ്യുതി ചാര്‍ജും ഫൗണ്ടേഷന്റെ ഉത്തരവാദിത്വത്തിലാണ് അടയ്ക്കുന്നത്. ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള
നടപടിയും ആരംഭിച്ചു.

ഗാന്ധിസ്‌ക്വയറില്‍ സ്ഥാപിച്ച വൈദ്യുതി വിളക്കിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് നിര്‍വ്വഹിച്ചു. സാംജി പഴേപറമ്പില്‍, അഡ്വ സന്തോഷ് മണര്‍കാട്, ബിനു പെരുമന, ടോണി തോട്ടം, ബിപിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *