കല്പറ്റ: വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തിന് ശേഷം സിദ്ധാര്‍ത്ഥിനെതിരെ പരാതിയമായെത്തിയ പെണ്‍കുട്ടി ഇപ്പോഴും കാണമറയത്ത് തന്നെ. സിദ്ധാര്‍തഥഥനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഈ പെണ്‍കുട്ടിയെ ഇനിയും പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ല. അതിനിടെ മുഖ്യപ്രതികളെന്ന് കണ്ടെത്തിയ 6 പേരെ 2 ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയതില്‍ അട്ടിമറി സംശയവും സജീവം.
കേസ് സി ബി ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിജ്ഞാപനവും ഇറങ്ങും. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് ഉടന്‍ സി ബി ഐ എത്തുമെന്നാണ് സൂചന. ഇതിനിടെയാണ് കേരളാ പൊലീസ് അന്വേഷണത്തിന് പുതു വേഗം നല്‍കുന്നത്. അതേ സമയം ആ പെണ്‍കുട്ടിയെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ തയ്യാറാകുന്നുമില്ല.
സിന്‍ജോ ജോണ്‍സണ്‍ (22), ആര്‍.എസ്. കാശിനാഥന്‍ (25), അമീന്‍ അക്ബറലി (25), വി. ആദിത്യന്‍ (20), എം. മുഹമ്മദ് ഡാനിഷ് (23), ഇ.കെ. സൗദ് റിസാല്‍ (21) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കേസന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ സി ബി ഐ ഏറ്റെടുക്കുമെന്നാണ് സൂചന കിട്ടിയതോടെയാണ് പൊലീസും നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്നത്. സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയാണെന്ന് വരുത്താനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്നതും ഉയരുന്ന ചോദ്യമാണ്. നേരത്തെ സിദ്ധാര്‍ത്ഥന്റെ കുടുംബത്തേയും വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് ശ്രമം എന്നാണ് ഇതിന് അന്വേഷകര്‍ നല്‍കുന്ന വിശദീകരണം. പ്രതികളില്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന, കൊലപാതക സാധ്യത പരിശോധിക്കാനുള്ള സെലോഫൈന്‍ ടെസ്റ്റ് എന്നീ നടപടിക്രമങ്ങള്‍ക്കും അന്വേഷണസംഘം കോടതിയെ സമീപിക്കും. ഇതെല്ലാം സി ബി ഐ വന്നശേഷം അവര്‍ ചെയ്താല്‍ മതിയെന്ന വികാരവും ശക്തമാണ്. എന്നാല്‍ സി ബി ഐ വരും വരെ അന്വേഷണം പൊലീസിന് തുടരാം. ഈ അവസരമാണ് അവര്‍ വിനിയോഗിക്കുന്നത്. തെളിവ് നശീകരണം പലരും ഈ കേസില്‍ സംശയിക്കുന്നുണ്ട്. അതുകൊണ്ടാണ് സിബിഐ വന്ന ശേഷം തുടരന്വേഷണം മതിയെന്ന നിലപാട് സത്യം പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ളത്.
സിദ്ധാര്‍ഥന്റെ ശരീരം തൂങ്ങി നിന്നിരുന്ന മുണ്ട് സെലോഫൈന്‍ ടെസ്റ്റിന് വിധേയമാക്കുന്നതിലൂടെ ശരീരം കെട്ടിത്തൂക്കിയതാണോ സ്വയം തൂങ്ങിയതാണോ എന്ന് കണ്ടെത്താനാകും. ഇതെല്ലാം വളരെ നേരത്തെ നടത്തേണ്ടതായിരുന്നു. അന്നെല്ലാം ആത്മഹത്യാ വാദവുമായി കേസ് അട്ടിമറിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. സിദ്ധാര്‍ത്ഥിനെതിരെ വ്യാജ പരാതി കൊടുത്ത പെണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നാണ് സൂചന. പൊലീസ് കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരിയാണ് ഈ പെണ്‍കുട്ടിയുടെ അമ്മ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ട് പരിചയമുള്ള ഇവരും അന്വേഷണ അട്ടിമറിക്ക് പിന്നിലുണ്ടെന്നാണ് ആരോപണം. ഈ പെണ്‍കുട്ടി കോളേജ് തുറന്നിട്ടും പൂക്കോട് എത്തിയിട്ടില്ല. ഒളിവിലാണെന്നാണ് സൂചന.
സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ സിബിഐ എത്തുമ്പോള്‍ വയനാട് പൊലീസ് പഴുതടച്ച റിപ്പോര്‍ട്ട് കൈമാറും എന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താത്ത വിധമുള്ള വിശദീകരണവും തെളിവുകളുമുള്ള കേസ് ഫയലാകും നല്‍കുക. ഇതിന് വേണ്ടിയാണ് സിദ്ധാര്‍ത്ഥന്റെ തിരുവനന്തപുരത്തുള്ള ബന്ധുക്കളെ വിളിച്ചു വരുത്തി വിശദ മൊഴി രേഖപ്പെടുത്തിയതെന്നും പറയുന്നു. അവരുടെ സംശയവും നിഗമനവും എല്ലാം രേഖപ്പെടുത്തി. ഭാവിയില്‍ കേരളാ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും പരാതി ഉയരാതിരിക്കാനാണ് ഇതെന്നും പറയുന്നു.