ബാലുശ്ശേരി: സംസ്ഥാന ഊര്‍ജ്ജ വകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള, കേന്ദ്ര ഊര്‍ജ്ജ വകുപ്പിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി എന്നിവരുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റുമായി ചേര്‍ന്ന് കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥാലയം ശ്രീ ഗോകുലം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഊര്‍ജ്ജ കാര്യശേഷിയും സംരക്ഷണവും എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു.
ശില്പശാല ബാലുശ്ശേരി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ജി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പ്ലേസ്‌മെന്റ് ഓഫീസര്‍ കെ എസ് ശ്രീലക്ഷ്മി, മാനേജ്‌മെന്റ് പ്രതിനിധി കെ ബല്‍റാം, ദര്‍ശനം കമ്മിറ്റി അംഗങ്ങളായ എം കെ സജീവ് കുമാര്‍, പി ടി സന്തോഷ് കുമാര്‍, ഇ എം സി റിസോഴ്‌സ് പേഴ്‌സണ്‍ കെ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ എം സി സംസ്ഥാന പരിശീലകന്‍ കെ പവിത്രന്‍ ഫ്യൂസായ 80 എല്‍ ഇ ഡി ബള്‍ബുകള്‍ പുന:രുപയോഗിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി. ശ്രീ ഗോകുലം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ പ്രാദേശിക പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എം കെ അക്ഷയ് നന്ദിയും പറഞ്ഞു.