കോണ്‍ഗ്രസ്സുകാര്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാകണം: കെ മുരളീധരന്‍ എം പി

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: ജീവകാരുണ്യ രംഗത്ത് കോണ്‍ഗ്രസ്സുകാര്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ എം പി നിര്‍ദേശിച്ചു. മെഡിക്കല്‍ കോളെജ് കേന്ദ്രമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കെ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് മെഡിക്കല്‍ കോളെജിന് സമീപം ഹംസാഫ് ബില്‍ഡിംഗില്‍ ഉദഘാടനവും ട്രസ്റ്റ് പുതുതായി വാങ്ങിച്ച ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയര്‍മാന്‍ എം പി വാസുദേവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായി പങ്കെടുത്തു. ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, ട്രസ്റ്റ് സെക്രട്ടറി കെ പി പുഷ്പരാജ്, മുന്‍ ബ്ലോക്ക് പ്രസിഡന്റുമാരായ വി വിശ്വനാഥന്‍ മാസ്റ്റര്‍, അഡ്വ. ജി സി പ്രശാന്ത് കുമാര്‍, പ്രമീള ബാലഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്റെ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനര്‍ഹയായ ഷൈനിയെ കെ മുരളീധരനും സിറ്റിയിലെ ബ്ലോക്ക് പ്രസിഡന്റുമാരായ സുബൈര്‍ (മാങ്കാവ്), ബിനീഷ് കുമാര്‍ (ചേവായൂര്‍) കൃഷ്ണകുമാര്‍ (വെള്ളയില്‍) ബാബുരാജ് (പന്നിയങ്കര) എന്നിവരെ എം കെ രാഘവന്‍ എം പി യും ഷാളണിയിച്ച് ചടങ്ങില്‍ ആദരിച്ചു.