കോഴിക്കോട് : ഐ. എ. എസിനെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്ന് കെ. എൻ. എം വിദ്യാർത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്റസ് മൂവ്മെന്റ് (എം. എസ്. എം) ആർട്സ് & സയൻസ് വിദ്യാർത്ഥി സമ്മേളനം (സൈൻസ്) അഭിപ്രായപ്പെട്ടു. ലാറ്ററൽ എൻട്രി വഴി സ്വകാര്യ മേഖലയിൽ നിന്ന് ഉയർന്ന ഉദ്യോഗാർത്ഥികളെ നിയമിക്കാനുള്ള തീരുമാനം ഭരണ ഘടന സ്ഥാപനങ്ങളെ തകർക്കുന്നതാണ്. എസ്. സി, എസ്. ടി, ഒ. ബി. സി സംവരണ അട്ടിമറിയും സിവിൽ സർവീസിന്റെ ആർ. എസ്. എസ് വൽക്കരണവുമാണ് ഇതുവഴി സംഭവിക്കുക. ലോക്സഭ
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ പ്രശ്നത്തെ ഗൗരവത്തിലെടുത്തത് ശ്ലാഘനീയമാണെന്നും എം. എസ്. എം അഭിപ്രായപ്പെട്ടു.
രാവിലെ 9 മണിക്ക് ആരംഭിച്ച സമ്മേളനത്തിൻ്റെ വിശ്വാസം; ടെക്നോളജി – കരിയർ – സെഷനിൽ മുഹമ്മദ് അമീർ, ഷാഹിദ് മുസ്‌ലിം ഫാറൂഖി, മുഹമ്മദ് അദ്നാൻ ഡൽഹി, ഷഹീഖ് ഹസ്സൻ അൻസാരി, ഹാനി അബ്ബാസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു, ഫാമിലി ; പുതിയ കാല ചിന്തകൾ വൈജ്ഞാനിക സെഷനിൽ ഉനൈസ് പാപ്പിനിശ്ശേരി, അബ്ദുൽ വാജിദ് അൻസാരി, ഫഹദ് ബിൻ റഷീദ്, നാസിം പൂക്കാടഞ്ചേരി എന്നിവർ പ്രസംഗിച്ചു.
12:30 ന് ആരംഭിച്ച വിദ്യാർഥിനി സംഗമത്തിൽ ആയിഷാ സജ്ന, അഫീഹ മുഹമ്മദ് അലി കൊല്ലം, ഫർഹ ഉമർ, ഫിദാ ഫാത്തിമ സംസാരിച്ചു. ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച പ്രശ്നോത്തരിക്ക് എം.എസ്.എം സംസ്ഥാന പ്രവർത്തക സമിതി അംഗം ആദിൽ ശരീഫ് നേതൃത്വം നൽകി.
ആരോഗ്യം; ഇസ്ലാമിക പാഠങ്ങൾ എന്ന സെഷനിൽ കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, യൂറോളജി & കിഡ്നി ട്രാൻസ്പ്ലാൻ്റ് വിഭാഗം പ്രഗൽഭ ഡോക്ടർ നിഖിൽ അബ്ദുൽ ജലാൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഖുർആനും സുന്നത്തും : അടിസ്ഥാന ജീവിത ശിലകൾ എന്ന സെഷനിൽ അനസ് മദനി, ശറഫുദ്ദീൻ സുല്ലമി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വൈകുന്നേരം 3 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു എം.എസ്.എം. സംസ്ഥാന പ്രസിഡന്റ് അമീൻ അസ് ലഹ് അധ്യക്ഷത വഹിച്ചു.
എം.എസ്.എം ക്യാമ്പസ് തല വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഖുർആൻ നോളേജ് ക്വിസ് (ഇംഗ്ലീഷ് പതിപ്പ്) തൻസീൽ മത്സരത്തിൽ റാങ്ക് കരസ്ഥമാക്കിയവർക്ക് സൈൻസ് സംഘാടക സമിതി ചെയർമാൻ കെ.എം മഹമ്മദ് സിദ്ദീഖ് അവാർഡ് വിതരണം ചെയ്യ്തു, കെ.ജെ.യു അസി. സെക്രട്ടറി ടി.പി. അബ്ദു റസാഖ് ബാഖവി, കെ.എൻ എം മലപ്പുറം ജില്ല പ്രസിഡൻ്റ് പി.കെ അബ്ദുല്ല ഹാജി, സെക്രട്ടറി ടി. യൂസുഫലി സ്വലാഹി, സൗദി ഇസ്‌ലാഹീ സെൻ്റർ നാഷ്ണൽ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പൻ, ശബീർ മാസ്റ്റർ, ഐ. എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.കെ. ജംഷീർ ഫാറൂഖി, എം. എസ്. എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ സ്വലാഹി, സെക്രട്ടറി ഇത്തിഹാദ് സലഫി ലക്ഷദീപ്, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രൊഫസർ ഡോ.പി. മുനീർ മദനി, പ്രമുഖ വാഗ്മി സുബൈർ പീടിയേക്കൽ എന്നിവർ പ്രഭാഷണം നിര്‍വ്വഹിച്ചു.