തലശ്ശേരി: പാറാൽ മാപ്പിള എല്‍ പി സ്കൂളിൽ ഇഫ്താർ സൗഹൃദ സംഗമം നടത്തി. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സ്ക്കൂളിൽ നടത്തിയ സൗഹൃദ സംഗമം വേറിട്ട അനുഭവമായി.
റാഫി പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ബേബി ശീതള അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് എം പി കബീർ, മാനേജർ വി ടി ഇർഷാദ്, മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ, ദാറുൽ ഇർഷാദ് അറബിക് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ, പാറാൽ അൽഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ മാനേജർ വി പി മുഹമ്മദലി, ജൗഹർ ചാലക്കര എന്നിവർ പ്രസംഗിച്ചു.