യു കെ എഫില്‍ കുടുംബസംഗമവും കോളേജ് ഡേയും കലാസന്ധ്യയും

Kollam

കൊല്ലം: പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ കുടുംബസംഗമവും കലാസന്ധ്യയും കോളേജ് ഡേയും സംഘടിപ്പിച്ചു. മാര്‍ച്ച് 13 മുതല്‍ 16 വരെ നടന്ന ‘എക്ത 24’ ടെക്നോകള്‍ചറല്‍ ഫെസ്റ്റിന്‍റെ സമാപന വേദിയില്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കള്‍ പങ്കെടുത്ത കുടുംബസംഗമത്തിന്‍റെയും കോളേജ് ഡേയുടെയും ഉദ്ഘാടനം പ്രശസ്ത നടിയും നര്‍ത്തകിയും ബിഗ് ബോസ് ഫെയിമുമായ ദില്‍ഷാ പ്രസന്നനും കേരള സാങ്കേതിക സര്‍വ്വകലാശാല അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. കെ. ബിജുവും ചേര്‍ന്ന് നിര്‍വഹിച്ചു. യു കെ എഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയുടെ ചെയര്‍മാന്‍ ഡോ. എസ്. ബസന്ത് അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍ അമൃത പ്രശോബ് ആമുഖ പ്രഭാഷണം നടത്തി.

ക്ഷേമ പവര്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ രഞ്ജിത്ത്, കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ്മ, യു കെ എഫ് ചീഫ് അഡ്വൈസര്‍ ഡോ. രാംകുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ ജിതിന്‍ ജേക്കബ്, പി. ടി. എ. പാട്രണ്‍ എ. സുന്ദരേശന്‍, കല്ലുവാതുക്കള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. ശാന്തിനി, വാര്‍ഡ് മെമ്പര്‍ ബൈജു ലക്ഷ്മണന്‍, സിവില്‍ വിഭാഗം മേധാവി ഡോ. എം. നസീര്‍, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. എന്‍. കെ. മുഹമ്മദ് സജിദ്, ഇലക്ട്രിക്കല്‍ വിഭാഗം മേധാവി ഡോ. പി. ശ്രീജ, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. നീതു രാജ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ശ്യാം മോഹന്‍, എച്ച് ആന്‍റ് എസ് വിഭാഗം മേധാവി ആര്‍. എസ്. പ്രിയ, അസി. പ്രൊഫ. സുജ എസ്. നായര്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വി. അമല്‍, വൈസ് ചെയര്‍മാന്‍ ബി. ആര്‍. ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങിന്‍റെ ഭാഗമായി കെ. ടി. യു ബി ടെക് പരീക്ഷയില്‍ റാങ്ക് ജേതാക്കളായവര്‍, സംസ്ഥാന അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയ വിദ്യാര്‍ത്ഥികള്‍, വകുപ്പ് തലങ്ങളില്‍ നിന്നും ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്‍റ്സ്, ബെസ്റ്റ് ടീച്ചേര്‍സ്, ബെസ്റ്റ് സ്റ്റാഫ്, കലാകായിക മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാസന്ധ്യയും സംഗീതവിഷ്കരങ്ങളും നടന്നു.