കലകളുടെ ഉത്ഭവം കറുത്തവന്‍റെ കലാ സംസ്കാരത്തിൽ നിന്ന്: ഗിരീഷ് ആമ്പ്ര

Kozhikode

കോഴിക്കോട് :- കലകളുടെ ഉത്ഭവം കാടിനോടും പരിസ്ഥിതിയോടും ഇണങ്ങി ജീവിച്ച ഗോത്രസമൂഹസംസ്കാരത്തിൽ നിന്നാണെന്ന് പ്രമുഖ ഫോക്‌ലോറിസ്റ്റും കവിയും ചലചിത്രപിന്നണിഗായകനുമായ ഗിരീഷ് ആമ്പ്ര പ്രസ്താവിച്ചു.
മണ്ണിന്റെയും ജനകീയകലകളുടെയും യഥാർത്ഥ അവകാശികളായ ഗോത്ര-ദളിത്‌ സമൂഹങ്ങളെ കലാകാലങ്ങളായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ‘സത്യഭാമമാർ ‘മാടമ്പിത്തത്തിന്റെ പുതിയ ഉൽപ്പന്നമാണ്.

ഇന്ന് ലോകം ആഘോഷിക്കുന്നത് കറുത്തവന്റെ കലകളെയാണെന്ന യാഥാർഥ്യം ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള അസഹിഷ്ണുതയിൽ നിന്നുമാണ് ഇത്തരം സത്യഭാമമാർ ജനിക്കുന്നത്.

ഡോ. ആർ എൽ വി രാമകൃഷ്ണൻ ആർജ്ജിച്ച പാരമ്പര്യഗുണവും കലയിലെ അക്കാദമിക് യോഗ്യതകളും മറികടക്കാൻ സത്യഭാമയെ പോലുള്ള കലാരംഗത്തെ ‘അല്പജ്ഞാനികൾക്ക് ‘കഴിയില്ലെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേർത്തു.