മുഖ്യമന്ത്രി കെ.എൻ.എം മർകസുദ്ദഅവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Kozhikode

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന നേതാക്കളുമായി കുടിക്കാഴ്ച നടത്തി. ജാതി സെൻസസ് നടത്തുക, ന്യൂനപക്ഷക്ഷേമ പദ്ധതികൾ പുനസ്ഥാപിക്കുക, സംവരണ നഷ്ടം നികത്തുക തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടന്നു.

കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ പ്രഫ്.കെ. പി സകരിയ്യ , ഡോ. ഐ.പി അബ്ദുസ്സലാം, കെ.പി. അബ്ദുറഹ്മാൻ ഖുബ , ദക്ഷിണ കേരള സെക്രട്ടറി സലീം കരുനാഗപ്പള്ളി, ഐ.എസ്.എം ജന:സെക്രട്ടറി ഡോ. അൻവർ സാദത്ത്, മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ.പി. രാമഭദ്രൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.