സഞ്ചാരസ്വതന്ത്യം ജന്മാവകാശം ചുരം ബദല്‍ റോഡിനായി എസ് ഡി പി ഐ ഇരിപ്പു സമരം

Wayanad

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കല്പറ്റ: ജില്ലയിലെ എം പി, എം എല്‍ എ ഫണ്ടുകള്‍ വേണ്ട രീതിയില്‍ വിനിയോഗിക്കാതെ വയനാട്ടുകാരെ വഞ്ചിക്കുകയാണെന്നും യാത്രാ സൗകര്യം വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും ചുരം ബദല്‍ റോഡ് യാഥാര്‍ത്യമാക്കിയില്ലെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ജില്ലയില്‍ സഞ്ചരിക്കാന്‍ കഴിയാത്ത വിധം ജനകീയ സമരം സഘടിപ്പിക്കുമെന്നും എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കൃഷണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു. ഈ ദുരിതക്കുരുക്കില്‍ ഇനിയുമെത്ര നാള്‍, ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുക എന്ന പ്രമേയത്തില്‍ വയനാട് ചുരം കവാടത്തില്‍ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒരു പകല്‍ ഇരിപ്പു സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് അഡ്വ: കെ എ അയ്യൂബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ജമീല, ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍, വൈസ് പ്രസിഡന്റ് ഇ ഉസ്മാന്‍, ട്രഷറര്‍ കെ മഹ്‌റൂഫ്, സെക്രട്ടറിമാരായ ബബിത, സല്‍മ മമ്മൂട്ടി, മണ്ഡലം പ്രസിഡന്റുമാരായ പി കെ നൗഫല്‍, വി ജാഫര്‍ മണ്ഡലം സെക്രട്ടറിമായ കെ പി സുബൈര്‍, പി നൗഷാദ്, എ മുസ്തഫ, കെ റഫീഖ്, പി മുഹമ്മദലി, മഹ്രൂഫ് മേപ്പാടി, വി റസാഖ്, ഉസ്മാന്‍ മൗലവി, അലി കുന്നക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *