ഇടുക്കി: സൗഹൃദം സ്ഥാപിച്ച് വശീകരിച്ച ശേഷം യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന തൊപ്പിപാള കുമ്പളക്കുഴി സ്വദേശി ബിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളത്തൂവല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ബിബിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ വീടിനടുത്തുള്ള ബന്ധുവീട്ടില്‍ എത്തിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും ഫോണ്‍ വഴി കൂടുതല്‍ അടുക്കുകയും ചെയ്തു. പിന്നീടാണ് പ്രതി യുവതിയെ വശീകരിച്ച് അടിമാലിയിലുള്ള സ്വകാര്യ ലോഡ്ജില്‍ കൊണ്ടുപോയതും പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.