സിനിമാ ചര്‍ച്ചയും ചൂടന്‍ ഭക്ഷണവും, ആക്കുളത്ത് ‘സിനികഫേ പാര്‍ക്ക്’

Food

തിരുവനന്തപുരം: നഗര ഹൃദയത്തോട് ചേര്‍ന്ന തിരുവനന്തപുരത്ത് ആക്കുളം കായലിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് സിനിമ ചര്‍ച്ചകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കും യാത്ര വിവരണങ്ങള്‍ക്കും വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആക്കുളം ബോട്ട് ക്ലബ്ബില്‍ പുതുതായി ആരംഭിച്ച സിനികഫേ പാര്‍ക്കിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി.

സിനിമ സൗഹൃദ കഫെയില്‍ സിനിമ ചര്‍ച്ചകളോടൊപ്പം രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കടല്‍ വിഭവങ്ങള്‍, വെറൈറ്റി ദോശകള്‍, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ എന്നിവയ്ക്ക് പുറമെ സന്ദര്‍ശകരുടെ ആവശ്യാനുസരണം സിനികഫേ സ്‌പെഷ്യല്‍ മെനുവും ഇവിടെ ലഭ്യമാണ്. അതോടൊപ്പം ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി ആര്‍ട്ട് എംപോറിയവും ഇവിടെ പ്രവര്‍ത്തിക്കും. കലാകാരന്മാര്‍ക്ക് വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കാനും കരകൗശലങ്ങളുടെ വിപണനത്തിനും അവസരമുണ്ട്. ആക്കുളം വാര്‍ഡ് കൗണ്‍സിലര്‍ എസ്. സുരേഷ്‌കുമാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ഡി റ്റി പി സി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *