ചേമ്പിലയില്‍ ധാതുക്കള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ചേമ്പില കഴിക്കുന്നത് ഉത്തമമാണ്. ഫൈബറുകളും ചേമ്പിലയില്‍ വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്യാന്‍സറിനെ ഒരു പരിധിവരെ പ്രതിരോധിക്കുന്നതിന് ചേമ്പില കഴിക്കുന്നതിലൂടെ സാധിക്കും.
സ്‌ട്രോക്കിനും ഹൃദയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന രക്തത്തിലെ ഹീമോസെസ്റ്റീന്‍ തോതു കുറയ്ക്കാന്‍ ചേമ്പില ഏറെ നല്ലതാണ്. വൈറ്റമിന്‍ എയും ചേമ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ മയോപ്പിയ, തിമിരം തുടങ്ങിയ പല രോഗങ്ങളേയും അകറ്റി നിര്‍ത്താന്‍ ചേമ്പില പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിയ്ക്കുന്നു.
ചേമ്പിലയിലെ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോശനാശം തടയാന്‍ ചേമ്പില നമ്മെ സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയാഘാതത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചേമ്പിലയില്‍ കാലറി വളരെ കുറവായതിനാലും പോഷകങ്ങളെല്ലാം അടങ്ങിയതിനാലും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ചേമ്പിലയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ എ, ബി, സി, മാംഗനീസ്, സിങ്ക്, കോപ്പര്‍, സെലേനിയം, പൊട്ടാസ്യം എന്നിവ ചര്‍മ കോശങ്ങള്‍ക്കു പ്രായമേറുന്നതു തടയും. ഗര്‍ഭകാലത്ത് സ്ത്രീകള്‍ ചേമ്പില ധാരളമായി കഴിക്കുന്നത് കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കും. ധാരാളം പോഷകങ്ങളും ആരോഗ്യ ഗുണങ്ങളുമുള്ള ചേമ്പിലയെ ഇനി മുതല്‍ വെറുതെ കളയല്ലേ.