ഭിന്നശേഷിക്കാർക്ക് അഖില കേരള ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട് : റിവാഡ്(Rehabilitation, Education and Welfare Activities of Differently abled) ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കാഴ്ച പരിമിതർക്കും കേൾവി പരിമിതർക്കും അസ്ഥി സംബന്ധമായ വെല്ലുവിളി നേരിടുന്നവർക്കും നടത്തുന്ന ഒമ്പതാമത് അജില കേരള ഖുർആൻ വിജ്ഞാന പരീക്ഷയും തസ്കിയത്ത് സംഗമവും കോഴിക്കോട്,പാവങ്ങാട്, ദാറുസ്സലാം മസ്ജിദ് കോംപ്ലക്സിൽ നടന്നു.

കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ നിന്നായി 200 ഓളം പ്രതിനിധികൾ പരീക്ഷ എഴുതാൻ എത്തിയിരുന്നു. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ:ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. റിവാ ഡ് ഫൗണ്ടേഷൻ പ്രസിഡന്റ് ശബീർ കൊടിയത്തൂർ അദ്ധ്യക്ഷനായിരുന്നു.

കെ എൻ എം കോഴിക്കോട് സൗത്ത് സെക്രട്ടറി അബ്ദു സലാം വളപ്പിൽ. അത്തോളി മണ്ഡലം പ്രസിഡൻറ് ഇമ്പിച്ചഹമ്മദ്. ദാറുസ്സലാം മസ്ജിദ് സെക്രട്ടറി അബ്ദുസലാം സാഹിബ്. മുനീർ പുതിയങ്ങാടി , പി.എം റാഫി, ശിബിൻ പുളിക്കൽ, ജാബിർ ഫാറൂഖി, ശബീർ മുഹ്സിൻ , അബ്ദുൽ അസീസ് ചേളാരി, ഹംസ ജൈസൽ, ശിഹാബുദ്ദീൻ ഐക്കരപ്പടി, മുജീബ് തോട്ടുമുക്കം,നസ്റിയ ടീച്ചർ, ഹസീന ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.

റിവാഡ് ജനറൽ സെക്രട്ടറി ജലീൽ പരപ്പനങ്ങാടി സ്വാഗതവും നസീമ പി കെ നന്ദിയും പറഞ്ഞു. സംഗമത്തിൽ പങ്കെടുത്തവർക്ക് പാവങ്ങാട് മഹല്ല് കമ്മിറ്റിയുടെ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. കോഴിക്കോടിനു പുറമേ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, എറണാകുളം ജില്ലയിലെ പുല്ലേപ്പടി ദാറുൽ ഉലൂം , വയനാട് കൽപ്പറ്റ അസ്ഹർ കോളേജ് എന്നിവിടങ്ങളിലും ഖുർആൻ വിജ്ഞാന പരീക്ഷ നടന്നു.