കേന്ദ്ര ബജറ്റ്: കേരളത്തിനും മലബാറിനും വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ലെന്ന് മലബാർ ചേംബർ

Kozhikode

കോഴിക്കോട് : കേന്ദ്ര ബജറ്റ് സമതുലിതവും സമഗ്രവുമാണെങ്കിലും കേരളത്തിനും മലബാറിനും വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ലെന്ന് മലബാർ ചേംബർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

നയത്തിൽ സ്ഥിരതയുള്ള ബജറ്റാണിത്. അടിസ്ഥാന സൗകര്യവികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, നൈപുണ്യ വികസനം, നികുതി ഇളവുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലുള്ള നല്ല വശങ്ങൾ ബജറ്റിൻ്റെ പ്രത്യേകതയാണ്. കാർഷിക പാക്കേജ് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം വ്യക്തിഗത ആദായനികുതി സ്ലാബുകളിൽ വന്ന നേരിയ ഇളവ് ഉപഭോഗത്തെ സഹായിക്കുമെന്നും കരുതുന്നു. കൂടാതെ മെച്ചപ്പെട്ട പണ ലഭ്യത എംഎസ്എംഇകളെ അവരുടെ പ്രവർത്തന മൂലധനം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും അവരുടെ വളർച്ചാ അഭിലാഷങ്ങൾക്ക് പണം നൽകാനും സഹായിക്കും.
, ധനക്കമ്മി 4.9% ലക്ഷ്യമിടുന്നതും പോസിറ്റീവായി കാണുന്നുവെന്നും മലബാർ ചേംബർ പ്രസിഡൻ്റ്റ് എം. ഏ മെഹ്ബൂബ് വാർത്താക്കുറിപ്പിൽ പറഞ്ഞു.