ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ മതേതര ചേരിയെ ശക്തിപ്പെടുത്തുക: കെ എന്‍ എം മര്‍ക്കസുദ്ദഅ് വ

Wayanad

കല്പറ്റ: ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യന്‍ മതേതരത്വത്തിനും ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണാത്മകമായ ഒരു വെല്ലുവിളിയാണെന്നും ഇതിനെ നേരിടാന്‍ മതതേതര ചേരിയെ ശക്തിപ്പെടുത്തണമെന്നും കെ എന്‍ എം മര്‍കസുദഅ്‌വ ജില്ലാ ഇഫ്താര്‍ സംഗമം ആവശ്യപ്പെട്ടു ആഹ്വാനം ചെയ്തു.

പള്ളികള്‍ പൊളിച്ചും പൗരത്വം, ഏക സിവില്‍കോഡ് എന്നിവ പ്രശ്‌നവല്‍ക്കരിച്ചും മുസ്ലീങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളായ ഫാസിസ്റ്റുകളുടെ കൈകളില്‍ നിന്നും ജനാധിപത്യ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ മതേതര സമൂഹം വോട്ടവകാശം ഉപയോഗിക്കണം.

മുസ്ലിം സമുദായത്തിനകത്ത് വ്യത്യസ്ത സംഘടനകള്‍ പ്രതിനിധാനം ചെയ്യുന്ന ആശയാദര്‍ശങ്ങളെ വ്യത്യസ്ത ചിന്താധാരകളായി മാത്രം കണ്ടുകൊണ്ട് മുസ്ലിം സംഘടനകള്‍ സഹകരണത്തിന്റെ മേഖലകള്‍ കണ്ടെത്തണമെന്നും പൊതുശത്രുവിനെതിരെ ഒന്നിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

ജില്ലയിലെ മുസ്ലിം നേതൃത്വം ഒന്നിച്ചണിനിരന്ന ഇഫ്താര്‍ സംഗമം അഡ്വക്കേറ്റ് ടി. സിദ്ദീഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ് അബ്ദുല്‍സലീം അധ്യക്ഷനായിരുന്നു.

പി കെ അബൂബക്കര്‍, പോക്കര്‍ ഫാറൂഖി , ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, വട്ടക്കാരി മജീദ് , കെ എം കെ ദേവര്‍ഷോല , സലീം , ഡോ. മുസ്തഫ ഫാറൂഖി , ഹൈദ്രൂസ് കല്‍പ്പറ്റ , അബ്ദുള്‍ മനാഫ് ബത്തേരി ,സൈതലവി എന്‍ജിനീയര്‍, യൂസഫ് നദവി , എം മുഹമ്മദ് മാസ്റ്റര്‍ , ജാഫര്‍ കല്‍പ്പറ്റ , നജീബ് കാരാടന്‍, അജില്‍ മലനാട് ,മുസ്തഫ ഇ , ഫത്താഹ് മേപ്പാടി , അബ്ദുറഹ്മാന്‍ മീനങ്ങാടി , ഹമീദ് കല്‍പ്പറ്റ , അബ്ദുസ്സലാം കുന്നമ്പറ്റ , ഹക്കീം അമ്പലവയല്‍ , കെ പി മുഹമ്മദ് , അബ്ദുസ്സലാം മുട്ടില്‍ , ഹാസില്‍ കുട്ടമംഗലം , അമീര്‍ അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.