കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വനിയമം അറബിക്കടലിൽ, കെ സുധാകരൻ എം പി അബ്ദുല്ലകോയ മദനിയുമായി കൂടികാഴ്ച നത്തി

Kozhikode

ഫറോഖ് : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്നതിനിടെ കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ എം പി, കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്ദുല്ലകോയ മദനിയെ കണ്ട് ചർച്ച നടത്തി. സംസ്ഥാനത്തെ കോൺഗ്രസ്‌ നേതാക്കൾ സമുദായ നേതൃത്വവുമായി കൂടിയാലോചനകൾ നടത്തുന്നതിന്റെ ഭാഗമായാണ് കൂടിയാലോചന. സൗഹൃദ സന്ദർശനമാണെന്ന് ഇരുനേതാക്കളും പറയുമ്പോഴും പിന്തുണ ഉറപ്പാക്കുക തന്നെയാണ് ലക്ഷ്യം.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ കടലുണ്ടിയിലെ അബ്ദുല്ലകോയ മദനിയുടെ വീട്ടിലെത്തിയ സുധാകരനെ, ടി പി അബ്ദുല്ലകോയ മദനി, ഐ എസ് എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിസാർ ഒളവണ്ണ എന്നിവർ ചേർന്ന് സ്വീകരിച്ചു. കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജുൽ മാകുറ്റി എന്നിവരും സുധാകരനൊപ്പം ഉണ്ടായിരുന്നു.

തുടർന്ന് ഇരു നേതാക്കളും അരമണിക്കൂറോളം സംസാരിച്ചു. കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ പൗരത്വനിയമം അറബിക്കടലിൽ എറിയുമെന്ന് കെ സുധാകരൻ ആവർത്തിച്ചു. കോൺഗ്രസ്‌ന്റെ ഈ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂനപക്ഷ ജനവിഭാഗം ഇപ്പോഴും കോൺഗ്രസിന്റെ കൂടെ അടിയുറച്ചു നിൽക്കുകയാണ്. ഇതിൽ ആർക്കും സംശയം വേണ്ട. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. സുധാകരൻ പറഞ്ഞു. സന്ദർശനം സൗഹൃദപരമായെന്നു ടി പി അബ്ദുല്ലകോയ മദനിയും പ്രതികരിച്ചു.