കോഴിക്കോട്: കുറ്റിച്ചിറയിൽ പ്രവർത്തിച്ചു വരുന്ന സുലൈമാൻ സേട്ട് സെൻ്റർ സിറ്റി ചാപ്റ്ററിൻ്റെ റംസാൻ റിലീഫിൻ്റെ ഔപചാരിക ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ MLA ഉദ്ഘാടനം ചെയ്തു. തീരദേശമേഖലയിലെ 200 കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം അദ്ദേഹം നിർവ്വഹിച്ചു. സെൻ്റർ കൺവീനർ ടി. നൗഷാദ് വിതരണത്തിനുള്ള കിറ്റുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ട്രസ്റ്റ് സ്റ്റേറ്റ് ചെയർമാൻ അഹമ്മദ് ദേവർകോവിൽ MLA അദ്ധ്യക്ഷത വഹിച്ചു.
സെൻ്ററിൻ്റെ ഹോം കെയർ ആവശ്യങ്ങൾക്കായി ഖാസി ഫൗണ്ടേഷൻ കുഞ്ഞാലീസ് ഹാർട്ട് കെയർ സെൻ്ററിൻ്റെയും കേരള ഹാർട്ട് കെയർ സൊസൈറ്റിയുടെയും സഹകരണത്തോടെ നൽകിയ മെഡിക്കൽ ആംബുലൻസ് ഫൗണ്ടേഷൻ ചെയർമാൻ എം.വി.മുഹമ്മദലിയും ഡോ കെ. കുഞ്ഞാലിയും ചേർന്ന് സിറ്റി ചാപ്റ്റർ ചെയർമാൻ കെ.പി.സലീമിന്ന്കൈമാറി. കൂടാതെ സെൻ്ററിന്ന് ഒരു അഭ്യുദയകാംക്ഷി നൽകിയ സ്കൂട്ടർ വാർഡ് കൗൺസിലർ കെ.മൊയ്തീൻ കോയയിൽ നിന്ന് സെൻ്റർ വൈസ് ചെയർമാൻ പാലക്കണ്ടി ബാബു ഏറ്റുവാങ്ങി.
കാസിം ഇരിക്കൂർ, പി.കെ.അബ്ദുള്ളക്കോയ, ഒ.പി. അബ്ദുറഹിമാൻ, പി.ടി.ആസാദ്, പി. മമ്മത് കോയ, ആർ.ജയന്ത് കുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
സിറ്റി എക്സിക്യൂട്ടീവ് ട്രസ്റ്റി എം.വി. റംസി ഇസ്മായിൽ സ്വാഗതവും കൺവീനർ വി.പി.ശംസീർ നന്ദിയും പറഞ്ഞു.