NJD യിൽ നിന്നു രാജിവെച്ച നേതാക്കളും പ്രവർത്തകരും ദേശീയ ജനതാ പാർട്ടി (RLM) യിലേക്ക്, കൺവെൻഷൻ തിങ്കളാഴ്ച തൃശൂരിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ ഉത്ഘാടനം ചെയ്യും

Thrissur

തൃശൂർ : NJD യിൽ നിന്നു രാജിവെച്ച തൃശൂർ ജില്ലയിലെ നേതാക്കളും പ്രവർത്തകരും ദേശീയ ജനതാ പാർട്ടിയിൽ (RLM) ചേരുന്നു.

സുരേഷ് കുഴിപ്പള്ളി, രമ്യ രാജീവ്, ഷാജഹാൻ റാവുത്തർ, ഓമന സുരേന്ദ്രൻ , മോഹൻ ദേവസ്വം പറമ്പിൽ, കോലൂക്കര സനീഷ്, വി.കെ. വിജേഷ്, രാജീവ് പേരാമംഗലം തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരാണ് ദേശീയ ജനതാ പാർട്ടി RLM-ൽ ചേരുന്നത്.

ഏപ്രിൽ ഒന്നിന് തിങ്കളാഴ്ച തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ (ഇൻഡോർ സ്റ്റേഡിയം) നടക്കുന്ന കൺവെൻഷൻ ദേശീയ ജനതാ പാർട്ടി – RLM സംസ്ഥാന അദ്ധ്യക്ഷൻ ഡോ.ബിജു കൈപ്പറടൻ ഉത്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ് N. O കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തും.

സംഘടനാ ചുമതലയുള്ള സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോസ്മോൻ കൊള്ളന്നൂർ നവാഗതർക്കു പാർട്ടി പതാക കൈമാറും. മഹിളാ ജനത സംസ്ഥാന അദ്ധ്യക്ഷ അജിത ജയ്ഷോറും ചടങ്ങിൽ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ വർഗ്ഗീസ് അറയ്ക്കൽ, കൺവീനർ ഷേർളി പുല്ലോക്കാരൻ എന്നിവർ അറിയിച്ചു.