കർഷകസംഘടനകളുടെ ഉച്ചകോടി മാനന്തവാടിയിൽ

Wayanad

കല്പറ്റ: ജില്ലയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര കർഷകസംഘടനകളുടെ ഉച്ചകോടി പശ്ചിമഘട്ട പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ രണ്ടിന് മാനന്തവാടി ഹോട്ടൽ വയനാട് സ്ക്വയ റിൽ ചേരും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ തുടങ്ങും. 10-ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ-ഓർഡിനേറ്റർ കെ.വി. ബിജു ഉദ്ഘാടനം ചെയ്യും. പശ്ചിമഘട്ട പഠനകേന്ദ്രം കൺവീനർ ജോയി കണ്ണൻചിറ, ഗഫൂർ വെണ്ണിയോട്, എം. നസീമ, പി. പ്രഭാകരൻ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു