ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗണ്‍സിലറായ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ചു

Wayanad

കല്പറ്റ: ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗണ്‍സിലറായ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍. വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറായ യുവതിയേയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഡോ. ഇ കെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. ആശുപത്രി ക്യാംപസിലെ വീട്ടിലാണ് ഡോ. ഫെലിന്‍ ജീവനൊടുക്കിയത്. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ ഫെലിസ്.