സിദ്ധാര്‍ഥിന്‍റെ മരണം: സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ മതിയായ രേഖകള്‍ ഇല്ലെന്ന് സി ബി ഐ

Kerala

തിരുവനന്തപുരം: സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മതിയായ രേഖകള്‍ ഇല്ലെന്ന് സി ബി ഐ. കേസ് സി ബി ഐയ്ക്കു വിടുന്നത് സര്‍ക്കാര്‍ വൈകിപ്പിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടുകയും വാര്‍ത്തയാകുകയും ചെയ്തപ്പോളാണ് രേഖകള്‍ സി ബി ഐ അന്വേഷണത്തിനായി സംസ്ഥാനം കൈമാറിയത്. എന്നാല്‍ ഇതില്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്നാണ് സി ബി ഐ പറയുന്നത്.

അന്വേഷണം ആവശ്യപ്പെടുന്ന വിജ്ഞാപനത്തിന്റെ പകര്‍പ്പ് സര്‍ക്കാരിന്റെ ആമുഖ കത്തോടെ നല്‍കിയെങ്കിലും അതില്‍ സൂചിപ്പിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ നല്‍കിയിട്ടില്ലന്നുകാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സി ബി ഐ മറുപടി കത്ത് അയച്ചു. കേസ് എന്നത് എളുപ്പത്തില്‍ മനസിലാക്കുന്നതിനായി നല്‍കുന്ന പെര്‍ഫോമ റിപ്പോര്‍ട്ട്, വൈത്തിരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐ ആറിന്റെ പകര്‍പ്പ്, അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ഥിന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ അപേക്ഷ എന്നിവയുടെ ഒന്നും പകര്‍പ്പ് സര്‍ക്കാര്‍ നല്‍കിയ രേഖയില്‍ ഉണ്ടായിരുന്നില്ലെന്നാണ് സി ബി ഐ പറയുന്നത്.