ബ്ലാക്ക് മാജിക് ദുരന്തം, അധ്യാപികയും ദമ്പതിമാരും ജീവനൊടുക്കി, സന്തോഷത്തോടെ പോകുന്നെന്ന് കുറിപ്പ്

Thiruvananthapuram

തിരുവനന്തപുരം: കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരാണ് മരിച്ചത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ആര്യയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതിമാരെയും ആര്യേയയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘ഒരു കടവുമില്ല, ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഞങ്ങള്‍ എവിടെയാണോ അങ്ങോട്ട് പോകുന്നു’ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇതോടൊപ്പം, കത്ത് എഴുതിയത് തങ്ങള്‍ തന്നെയാണെന്ന് ഉറപ്പിക്കുന്നതിനായി മൂവരും കത്തിനടിയില്‍ പേരെഴുതി ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

അതേസമയം ബ്ലാക് മാജിക്കുമായി ബന്ധമുണ്ട് ഇവരുടെ മരണത്തിനെന്ന സൂചന ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.