തൃശൂര്‍: ടിക്കറ്റ് ചോദിച്ച ടി ടി ഇയെ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് അതിഥി തൊഴിലാളിയുടെ ക്രൂരതക്കിരയായത്. ടി ടി ഇ ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ടി ടി ഇയെ ട്രെയിനില്‍ നിന്ന് തള്ളി താഴെയിട്ടത്.
ക്രൂരകൃത്യം നടത്തിയ അതിഥി തൊഴിലാളിയായ പ്രതി രജനീകാന്തിനെ പാലക്കാട് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ തൃശൂര്‍ ആര്‍പിഎഫിന് കൈമാറും. ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു കെ വിനോദ്. പിന്നീട് 2 കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്. ഇയാളുടെ ജീവനാണ് അതിഥി തൊഴിലാളിയുടെ ക്രൂരതക്കിരയായത്.