മധ്യവയസ്‌ക പുരുഷ സുഹൃത്തിനെ വെട്ടിക്കൊന്ന് ജീവനൊടുക്കി

Wayanad

സുല്‍ത്താന്‍ ബത്തേരി: മധ്യവയസ്‌ക പുരുഷ സുഹൃത്തിനെ വെട്ടിക്കൊന്ന് ജീവനൊടുക്കി. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുല്‍ത്താന്‍ ബത്തേരി സ്വദേശി തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ചന്ദ്രമതിയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. രണ്ടു മക്കളുണ്ട്. കൊലപാതകത്തിന്റെ കാരണങ്ങള്‍ അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.