ചണ്ഡീഗഡ്: അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല തങ്ങളുമെന്ന് പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയും തെളിയിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ രണ്ടാമത്തെയാള്‍ക്കാണ് ഇവിടെ മന്ത്രിസ്ഥാനം നഷ്ടമായത്. മന്ത്രിയായ ഫൗജസിങ് സരാരിയാണ് ശനിയാഴ്ച രാജിവെച്ചത്.
വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് സരാരി വിശദീകരിക്കുന്നത്. നേരത്തെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡോ. വിജയ് സിംഗ്ലയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. സെപ്തംബറില്‍ സരാരിക്കെതിരായ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഒരു വര്‍ഷത്തിനിടെ രണ്ട് മന്ത്രിമാര്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചത് ആംആദ്മിയുടെ അഴിമതി വിരുദ്ധ പാര്‍ട്ടിയെന്ന പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.