ബംഗളുരു: കര്‍ണാടകയില്‍ മാറ്റത്തിന്റെ തുടക്കമായെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടുന്ന വിജയം പാര്‍മെന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്നും കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി. നിയമസഭ തെരഞ്ഞെടുപ്പില്‍ 130 സീറ്റുകളെങ്കിലും കോണ്‍ഗ്രസിന് ലഭിക്കും. 2024ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായകമാവുമെന്നും പി ടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയായ വീരപ്പമൊയ്‌ലി പറഞ്ഞു.
കര്‍ണാടകയില്‍ 224 അംഗ നിയമസഭ സീറ്റില്‍ ബി ജെ പിക്ക് 60 സീറ്റില്‍ കൂടുതല്‍ നേടാന്‍ കഴിയില്ല. ജനതാദള്‍ സെക്കുലര്‍ ബി ജെ പിയുമായി ഒത്തുകളിക്കുകയാണ്. എച്ച് ഡി ദേവഗൗഡയുടെ അവസരവാദ രാഷ്ട്രീയത്തെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് കര്‍ണാടകയിലെ ബസവരാജ ബൊമ്മെ സര്‍ക്കാര്‍. ബി ജെ പി ഭരണത്തില്‍ തൊഴില്‍ മേഖലയില്‍ പുതുതായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും ബി ജെ പിക്കായില്ലെന്ന് വീരപ്പമൊയ്‌ലി പറഞ്ഞു.
തമിഴ്‌നാട്ടില്‍ മോദി ഫാക്ടര്‍ വിജയിക്കാതിരുന്നത് പോലെ തന്നെ കര്‍ണാടകയിലും മോദി ഫാക്ടര്‍ വിജയിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.