മാട്ടൂൽ: കെ.എൻ.എം മർകസുദ്ദഅവ പഴയങ്ങാടി മണ്ഡലം സമ്പൂർണ്ണ കൻവെൻഷൻ എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി ആയിഷ ഉദ്ഘാടനം ചെയ്തു. ലുഖ്മാൻപോത്തുകൽ മുഖ്യ പ്രഭാഷണം നടത്തി.കെ.എൻ.എം മർകസുദ്ദഅവ പഴയങ്ങാടി മണ്ഡലം പ്രസിഡൻ്റ് വി.വി മഹമൂദ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പഠനകേമ്പ് മെയ് 18നും. ശാഖകളിൽ സൗഹൃദ മുറ്റം മെയ് മാസവും , ജൂണിൽ നിശാ തർ ബിയത്ത് കേമ്പും സംഘടിപ്പിക്കും.
കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ജോ. സെക്രട്ടറി പി.ടി.പി മുസ്തഫ, പഴയങ്ങാടി മണ്ഡലം സെക്രട്ടറി സാദിഖ് മാട്ടൂൽ, കെ.എം മുത്തലിബ്, വി.വി ഇമ്മാദ് മുഹമ്മദ് (ഐ.എസ്.എം), സിനാദ് ഇബ്രാഹിം (എം.എസ്.എം) എ. മറിയം (എം.ജി.എം) ഷാന ഏഴോം ( ഐ.ജി.എം) എന്നിവർ പ്രസംഗിച്ചു.