കണ്ണൂർ: ഒരു മാസക്കാലത്തെ വ്രത വിശുദ്ധിയിലൂടെ വിശ്വാസികൾ നേടിയെടുത്ത ആത്മീയ വിശുദ്ധി തുടർന്നങ്ങോട്ടുള്ള ധാർമിക, സദാചാര ജീവിതത്തെ ശാക്തീകരിക്കാനും വെല്ലുവിളി നേരിടുന്ന മതേതരത്വത്തെയും മാനവിക ബോധത്തെയും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുവാനും നിമിത്തമാകട്ടെയെന്ന് കെ.എൻ.എം. മർകസുദ്ദഅവ കണ്ണൂർ ജില്ലാ പ്രസിഡന്റ് സി.സി. ശകീർ ഫാറൂഖിയും സെക്രട്ടറി ഡോ. അബ്ദുൽ ജലീൽ ഒതായും ഒരു സന്ദേശത്തിലൂടെ അറിയിച്ചു.