കോട്ടത്തറ: വെണ്ണിയോട് ശാഖ മുസ്ലിം യൂത്ത് ലീഗിന്റ നേതൃത്വത്തില്‍ പെരുന്നാള്‍ ദിനത്തില്‍ ഈദ് വിത് രാഹുല്‍ ക്യാംപയിന് സംഘടിപ്പിച്ചു. പെരുന്നാള്‍ നമസ്കാരാനന്തരം രാഹുലിന്റെ ഈദ് സന്ദേശ കാര്‍ഡുകളും പോസ്റ്ററുകളുമായ് കുരുന്നുകളടക്കം വീടുകള്‍ കയറിയിറങ്ങി.
പെരുന്നാള്‍ സുദിനത്തിലെ പതിവ് രീതിയാണ് ബന്ധു വീടുകളടക്കം സന്ദര്‍ശിച്ച് കുടുംബ ബന്ധം ഊഷ്മളമാക്കുക എന്നത്. ആ രീതി ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു യൂത്ത് ലീഗ് പ്രാദേശിക നേതൃത്വം.
പരിപാടിക്ക് എം. സിറാജ് സിദ്ധീഖ്, ആഷിഫ് മുഹമ്മദ്, വി.കെ മുസ്തഫ, ജെ. അനസ്, എം. ശാഫി ഹാജി, വി.കെ അബ്ദുള്‍ അസീസ്, വി. അശ്കര്‍, എം. ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി