നാടെങ്ങും ഭക്ത്യാദരപൂർവം പെരുന്നാൾ ആഘോഷിച്ചു, റമദാനിന്‍റെ സന്ദേശം ചോരാതെ നിലനിർത്തണം

Kozhikode

കോഴിക്കോട്: വ്രതം നൽകിയ ആത്മ സംസ്ക്കരണത്തിൻ്റെ പാഠങ്ങൾ തുടർ ജീവിതത്തിലും പുലർത്താൻ സന്നദ്ധമാകണമെന്ന ആഹ്വാനത്തോടെ നാടെങ്ങും ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഈദ് ഗാഹുകളിലും പള്ളികളിലും ഒത്തുകൂടിയ വിശ്വാസികൾ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിച്ച് നാടിൻ്റെ അഖണ്ഡത സംരക്ഷിക്കുമെന്ന് പ്രതിജ്ഞ പുതുക്കി.

ആരാമ്പ്രം പുല്ലോറമ്മൽ സംയുക്ത ഈദ് ഗാഹിന് കെ.എൻ. എം മർകസുദ്ദഅവ ജില്ല സെക്രട്ടറി ശുക്കൂർ കോണിക്കൽ നേതൃത്വം നൽകി. റമദാൻ പകർന്ന് നൽകിയ ധാർമ്മിക മൂല്യങ്ങൾ ചോരാതെ നിലനിർത്താൻ വിശ്വാസികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുക്കണക്കിനാളുകൾ പങ്കെടുത്ത ഈദ് ഗാഹിൽ എം.എസ്.എം ൻ്റെ ആഭിമുഖ്യത്തിൽ സ്നേഹ സന്ദേശ കാർഡുകൾ വിതരണം ചെയ്തു.

മടവൂരിൽ നടന്ന ഈദ് ഗാഹിന് ഇഖ്ബാൽ സുല്ലമി ചെറുവാടി നേതൃത്വം നൽകി. പുന്നശ്ശേരി ഈദ് ഗാഹിന് അബ്ദുൽ അസീസ് സലഫിയും ഓമശ്ശേരി ഈദ് ഗാഹിന് എം.എസ്.എം സംസ്ഥാന ജന. സെക്രട്ടറി ആദിൽ നസീഫ് മങ്കടയും നേതൃത്വം നൽകി. പടനിലം സലഫി മസ്ജിദിൽ ഹാഫിദ് റഹ്മാൻ പുത്തൂർ , മുട്ടാഞ്ചേരി സലഫി മസ്ജിദിൽ പി.ഷംസുദ്ധീൻ മൗലവിയും നേതൃത്വം നൽകി.