രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ അമ്മ ജയിലില്‍ ആത്മഹത്യ ചെയ്തു

Crime

ബംഗളൂരു: രണ്ടു മക്കളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവതി ജയിലില്‍ ആത്മഹത്യ ചെയ്തു. പരപ്പന അഗ്രഹാര ജയിലില്‍ ഗംഗാദേവിയാണ് ആത്മഹത്യ ചെയ്തത്. ജാലഹള്ളി ഗ്രാമത്തില്‍ ഏപ്രില്‍ 9 നാണ് ഗംഗാദേവി തന്റെ രണ്ട് മക്കളെയും തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം ഏപ്രില്‍ 10 ന് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ഗംഗാദേവിയെ കസ്റ്റഡിയിലെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയെന്ന കുറ്റം പ്രതിയായ അമ്മ സമ്മതിച്ച ശേഷമാണ് അഗ്രഹാര ജയിലിലടച്ചത്.

സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്ന ഗംഗാദേവി ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരുന്നു. ഭര്‍ത്താവ് പോക്സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ്.