കോഴിക്കോട്: കലിക്കറ്റ് ഹജ്ജ് സർവീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജ് കർമ്മത്തിന് പോകുന്നവർക്കായി ഏപ്രിൽ 17 ന് (ബുധൻ) സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാമ്പിന് ഒരുക്കങ്ങൾ പൂർത്തിയായി . കഴിഞ്ഞ കുറെ വർഷങ്ങളായി ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ചു വരാറുള്ള ഹജ്ജ് ക്യാമ്പിന് നല്ല സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
കോഴിക്കോട് ചെറൂട്ടി റോഡിലെ എം.എസ്. എസ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ 12.30 വരെയാണ് ക്യാമ്പ് . ഹജ്ജ് കമ്മറ്റി അംഗം ഡോ: ഐ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്യും. ഹജ്ജ് ട്രയിനർ ടി.പി. ഹുസൈൻ കോയ ക്ലാസ് നയിക്കും. പങ്കെടുക്കുന്നവർ രാവിലെ 9 മണിക്ക് എം.എസ്. എസ് ഓഡിറ്റോറിയത്തിൽ എത്തി പേർ റജിസ്റ്റർ ചെയ്യണമെന്ന് കലിക്കറ്റ് ഹജ്ജ് സർവീസ് ഫോറം ചെയർമാൻ അഡ്വ. പി. മുഹമ്മദ് ഹനീഫ് , കൺവീനർ പി.ടി. അബ്ദുൽ മജീദ് എന്നിവർ അറിയിച്ചു.