കോഴിക്കോട്: ആസന്നമായ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നിര്‍ണ്ണായകവും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങളും ബഹുസ്വരതയും
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സംരക്ഷിക്കുകയും ചെയ്യേണ്ടതിനാല്‍
മതേതര ജാനാധിപത്യ ചേരിക്ക് ശക്തിപകരുന്ന നിലയില്‍ ഒരു വോട്ടും പാഴാക്കാതെ വിനിയോഗിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് വെള്ളിയാഴ്ച്ചയാണ്. അക്കാരണത്താല്‍ വോട്ട് ചെയ്യാത്ത അവസ്ഥ ഉണ്ടാകരുതെന്നും ജുമുഅക്ക് മുമ്പും പിമ്പുമായി ക്രമീകരണം നടത്തി ജനാധിപത്യത്തിന്‍റെ നില നില്‍പ്പിന്‍റെ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഗൗരവ പൂര്‍വ്വം സമീപിക്കണമെന്നും നിസ്സംഗത അരുതെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ടി.പി അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷത വഹിച്ചു.
നൂര്‍മുഹമ്മദ് നൂര്‍ഷ, പ്രൊഫ എന്‍.വി അബ്ദുറഹിമാന്‍, ഡോ ഹുസൈന്‍ മടവുര്‍, മുഹമ്മദ് സലീം സുല്ലമി, എ. അസ്ഗറഅലി, എം സ്വലാഹുദ്ധീന്‍ മദനി, ഡോ. പി.പി അബ്ദുല്‍ ഹഖ്, ഡോ. സുല്‍ഫിക്കര്‍ അലി, പാലത്ത് അബ്ദുറഹിമാന്‍ മദനി, ഹനീഫ് കായക്കൊടി, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ അബ്ദുല്‍ ഹസീബ് മദനി, എന്നിവര്‍ സംസാരിച്ചു.