കലിക്കറ്റ് എയർപോർട്ട് വഴി ഹജ്ജ് യാത്രക്കുള്ള അധിക തുക പിൻവലിക്കണം: മുസ്തഫ കൊമ്മേരി

Kozhikode

കോഴിക്കോട് : കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർത്ഥാടകർ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമായ കോഴിക്കോട് വിമാനത്താവളത്തിൽ 35,000 രൂപ അധിക ടിക്കറ്റ് ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. കൊച്ചി വഴി 3,37,000 രൂപയും കണ്ണൂർ വഴി 3,38,000 രൂപയും നൽകുമ്പോൾ കോഴിക്കോട് വഴി യാത്ര ചെയ്യുന്നവർ 3,73,000 രൂപ നൽകണം. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. കേന്ദ്ര സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം അടിയന്തരമായി എടുക്കണമെന്ന് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.