സ്ക്കൂൾ ഒളിമ്പിക്സ്: ചേനോത്ത് ഗവ. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു

Kozhikode

കുന്ദമംഗലം: സംസ്ഥാന സ്ക്കൂൾ ഒളിമ്പിക്സിൻ്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഹ്വാന പ്രകാരം എൻ.ഐ.ടി. ചേനോത്ത് ഗവ: സ്ക്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഒളിമ്പിക്സിന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥികൾ ദീപശിഖ തെളിയിച്ചു.

ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.പി. നൗഷാദ് ,പ്രീത പി പീറ്റർ , എം. രാധാകൃഷണൻ , അശ്വതി എൻ. നായർ , സി. അനീഷ് , വിദ്യാർത്ഥി കണ്ടായ ഹാദി , ആത്മിക , ദേവദർശ്, അവന്തിക, സ്വാതി പ്രശാന്ത് , അദ്വിക് കൃഷ്ണ പ്രസംഗിച്ചു.