ജെ സി ബി പ്രൈസ് ഫോർ ലിറ്ററേച്ചർ 2024 ജൂറിയെ പ്രഖ്യാപിച്ചു

Uncategorized

ന്യൂഡൽഹി: എർത്ത് മൂവർ, നിർമാണ ഉപകരണങ്ങൾ എന്നിവയുടെ മുൻനിര ഉത്പാദക ജെസിബി ഇന്ത്യ ലിമിറ്റഡ് പിന്തുണയ്ക്കുന്നതും ,ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷന്റെ മേൽനോട്ടത്തിലുള്ളതുമായ ജെസിബി പ്രൈസ് ഫോർ ലിറ്ററേച്ചർ
2024 ലേയ്ക്കുള്ള ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ഏറ്റവും ആദരണീയമായ സാഹിത്യ അവാർഡുകളിലൊന്നായ ജെസിബി പ്രൈസ് ഫോർ ലിറ്ററേച്ചർ പുരസ്‌കാരത്തിന്റെ ഏഴാം വർഷത്തിൽ, ജൂറി അധ്യക്ഷ സ്ഥാനത്ത് എഴുത്തുകാരനും വിവർത്തകനും കവിയുമായ ജെറി പിന്റോയുമാണ്; കലാചരിത്രകാരിയും ക്യൂറേറ്ററുമായ ദീപ്തി ശശിധരൻ; ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ ഡോ. ഷൗനക് സെൻ; എഴുത്തുകാരനും വിവർത്തനുമായ ത്രിദീപ് സുഹ്രുദ്; ഒരു പ്രഗത്ഭ കലാകാറിയും അക്കാദമിക് വിദഗ്ധയുമായ അക്വി താമി എന്നിവരായിരിക്കും 2024ലെ ജൂറിയിലെ മറ്റംഗങ്ങൾ.

“കഴിഞ്ഞ ആറ് വർഷമായി, ജെസിബി പ്രൈസ് ഫോർ ലിറ്ററേച്ചർ ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും വായനക്കാരെയും പിന്തുണയ്ക്കുന്നവരെയും സംഘടിപ്പിക്കുന്നു, രാജ്യത്തുടനീളം സാഹിത്യത്തിന് ലഭിക്കുന്ന സ്നേഹമാണ് ഇതിൽ വേറിട്ടുനിൽക്കുന്നത്. അതിന്റെ ഏഴാം വർഷത്തിൽ, ഇന്ത്യ ഇന്ന് വായിക്കുന്നതിന്റെ യഥാർത്ഥ പ്രതിബിംബങ്ങളായ പുസ്തകങ്ങൾ കണ്ടെത്താനാണ് പുരസ്‌കാരത്തിലൂടെ ശ്രമിക്കുന്നത്. ഈ വർഷത്തെ ജൂറി ബഹുമുഖ വിഭാഗങ്ങളിൽ നിന്നുള്ള അസാധാരണമായ രചനയ്ക്കും ഗംഭീരമായ രചനകൾക്കും അവാർഡ് നൽകാനുള്ള പ്രതിബദ്ധത നൽകുന്ന ഒന്നാണെന്ന്
ജെസിബി പ്രൈസിന്റെ ലിറ്റററി ഡയറക്ടർ മിത കപൂർ വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.