കോഴിക്കോട് : പുതുതലമുറയിലെ പുതു പ്രവണതകൾ മുന്നിൽ കണ്ട് വിദ്യാർത്ഥികൾക്ക് ദിശാ ബോധം നൽകാൻ മദ്റസ പാഠ്യപദ്ധതിയിലും ബോധന സമീപനങ്ങളിലും കാലോചിത പരിഷ്ക്കരണങ്ങൾ ആവശ്യമാണെന്ന് സി.ഐ. ഇ.ആർ കോഴിക്കോട് ജില്ല മദ്റസ പ്രധാനാധ്യാപക ശില്പശാല അഭിപ്രായപ്പെട്ടു.
മദ്റസ വിദ്യാഭ്യാസത്തിൻ്റെ ഗുണഫലങ്ങൾ വ്യക്തി ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയേണ്ടത് അനിവാര്യമാണെന്നും ശില്പശാല അഭിപ്രായപ്പെട്ടു. കെ.എൻ. എം മർകസുദ്ദഅവ ജില്ല പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. സി. ഐ.ഇ.ആർ ജില്ല ചെയർമാൻ കുഞ്ഞിക്കോയ ഒളവണ്ണ അധ്യക്ഷത വഹിച്ചു. ഫറോഖ് ആർ. യു.എ കോളേജ പ്രിൻസിപ്പാൾ പ്രഫ: സഹദ്ബ്ൻ അലി വിഷയാവതരണം നടത്തി. ജില്ല കൺവീനർ അബ്ദുൽ മജീദ് പുത്തൂർ ,എം.ടി. അബ്ദുൽ ഗഫൂർ , അമ്പയിൽ സ്വലാഹി പാറന്നൂർ പ്രസംഗിച്ചു.