ടെറസില്‍ കളിക്കുന്നതിനിടെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

Eranakulam

മട്ടാഞ്ചേരി: ടെറസില്‍ കളിക്കുന്നതിനിടെ മൂന്നാംനിലയില്‍ നിന്ന് താഴേയ്ക്ക് വീണ് പതിമൂന്നുകാരി മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

നിഖിത ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുന്നതിന് ഇടയിലായിരുന്നു താഴെ വീണത്. ചെറിയ കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്.