മിഷ് സൗഹാർദ്ദ സംഗമം നടത്തി

Kozhikode

കോഴിക്കോട്: മലബാർ ഇനീഷിറ്റീവ് ഫോർ സോഷ്യൽ ഹാർമണി ( MISH)
സംഘടിപ്പിച്ച വിഷു, ഈദ്, ഈസ്റ്റർ മീറ്റ് മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ, കോഴിക്കോട് രൂപതാ ബിഷപ് ഡോ.വർഗ്ഗീസ് ചക്കാലക്കൽ എന്നിവർ സൗഹാർദ്ദ പ്രഭാഷണങ്ങൾ നടത്തി.

മിഷ് പ്രസിഡൻ്റ് പി.വി.ചന്ദ്രൻ ആദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി പി.കെ.അഹമ്മദ്, ട്രഷറർ സി.ഇ ചാക്കുണ്ണി, എഞ്ചിനിയർ മമ്മദ് കോയ, മുഹമ്മദ് മുസ്തഫ, ആർ. ജയന്ത് കുമാർ സംസാരിച്ചു. സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ മിഷ് നടത്തുന്ന പ്രവർത്തനങ്ങളെ പ്രഭാഷകർ പ്രശംസിച്ചു. ഈ രംഗത്ത് കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.